പെരുമ്പാവൂർ: ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ കുന്നത്തുനാട് താലൂക്ക് യൂണിറ്റ് സംഘടിപ്പിക്കുന്ന നിയമബോധന - സുരക്ഷാ സെമിനാർ നാളെ (വ്യാഴം) നടക്കും.പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ വൈകിട്ട് 5 ന് ചേരുന്ന യോഗം പെരുമ്പാവൂർ സി.ഐ ഫൈസൽ പി.എ ഉദ്ഘാടനം ചെയ്യും. എം. പ്രദീഷ് പോൾ മുഖ്യപ്രഭാഷണം നടത്തും. വിദഗ്ദ്ധർ ക്ലാസ് നയിക്കും. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ സെമിനാറിൽ ചർച്ചയാകുമെന്ന് സെക്രട്ടറി സാജു പിഷരത്തുമാലി അറിയിച്ചു