lottary
ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് മുവാറ്റുപുഴ നിയോജക മണ്ഡലം കൺവെൻഷനും തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണവും, ചികിത്സാസഹായ വിതരണവും ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യുന്നു. ഇ .എച്ച്. സൈയ്നുദ്ദീൻ, ഒ.പി. ബേബി, പി.എ.അനിൽ, കെ.പി. ജോയി എന്നിവർ സമീപം

മൂവാറ്റുപുഴ: മൂന്നു ലക്ഷത്തോളം ലോട്ടറി തൊഴിലാളികളുടെ ജീവിതമാർഗമായ കേരള ഭാഗ്യക്കുറിയെ തകർക്കുന്ന നടപടികളാണ് ഇടതുസർക്കാർ സ്വീകരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മുവാറ്റുപുഴ നിയോജക മണ്ഡലം കൺവെൻഷനും തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണവും ചികിത്സാസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.എച്ച്. സൈയ്നുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ചികിത്സാസഹായ വിതരണം ജില്ലാ പ്രസിഡന്റ് വി.ടി. സേവ്യർ നിർവഹിച്ചു. എ. മുഹമ്മദ് ബഷീർ, ടി.എം. അലിയാർ, കെ.പി. ജോയി, പി.എ. അനിൽ, നസീർ, സലിംകുമാർ എന്നിവർ പ്രസംഗിച്ചു.

.