ആലുവ: ആലുവ വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ ദേശീയ അദ്ധ്യാപക ദിനാഘോഷം നാളെ രാവിലെ പത്തിന് ആലുവ എഫ്.ബി.ഒ.എ ഹാളിൽ നടക്കും. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.ഇ.ഒ സുബിൻപോൾ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം മുഖ്യാതിഥിയായിരിക്കും. ഡോ. കെ. ശിവപ്രസാദ് അദ്ധ്യാപകദിന സന്ദേശം നൽകും. എ.ഇ.ഒ ഷൈല പാറപ്പുറത്ത് സ്വാഗതവും ജനറൽ കൺവീനർ പി. മനോജ്കുമാർ നന്ദിയും പറയും.