babu
ചൂർണിക്കര ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിൻറെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കുള്ള മുട്ട കോഴിയും കോഴിത്തീറ്റയും പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള മുട്ടക്കോഴിയും കോഴിത്തീറ്റയും പദ്ധതി തായിക്കാട്ടുകര എസ്.പി.ഡബ്ല്യു ഹൈസ്‌കൂളിൽ നടപ്പിലാക്കി. പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ മനോജ് പട്ടാട്, പഞ്ചായത്ത് അംഗം കെ.എ. ഹാരിസ്, സ്‌കൂൾ പ്രധാന അദ്ധ്യാപിക മായ, ഡോ. ലിബി ആന്റണി എന്നിവർ സംസാരിച്ചു.