flood
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കുന്നുകര ഗ്രാമപഞ്ചായത്തിന്റെ സംഭാവനയുടെ ചെക്ക് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു

നെടുമ്പാശേരി: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കുന്നുകര ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കുന്നുകര ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറി ജനങ്ങൾ ദുരിതം അനുഭവിച്ചപ്പോൾ കൈതാങ്ങായെത്തിയ സുമനസുകളുടെ നിർലോപമായ സഹായ സഹകരണങ്ങൾ മറക്കാൻ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ പറഞ്ഞു. ഈ അനുഭവം മുൻനിർത്തിയാണ് ഈ വർഷം പ്രളയം മൂലം കുന്നുകരയേക്കാൾ കൂടുതൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകാൻ തീരുമാനിച്ചതെന്നും അദ്ധേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് ഫ്രാൻസിസ് തറയിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.യു ജബ്ബാർ, പി.വി. തോമസ്, പഞ്ചായത്ത് അംഗങ്ങളായ എം.പി തോമസ്, ടി.കെ. അജികുമാർ, പി.എ. കുഞ്ഞുമുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.