പെരുമ്പാവൂർ: എസ്. എസ്. എൽ. സി പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്രാരിയേലി അപ്പോളോ ലൈബ്രരിയുടെ ആഭിമുഖ്യത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.ബാലവേദി സെക്രട്ടറി സോന എബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് എം. എ. ഷാജി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം സരള കൃഷ്ണൻകുടി,ഗ്രാമ പഞ്ചായത്ത് അംഗം തങ്കമണി രവി,വനിതവേദി സെക്രട്ടറി മെറീന,ലൈബ്രറി സെക്രട്ടറി ടി.കെ. മോഹനൻ,കെ. ജി. മോഹനൻ എന്നിവർ പ്രസംഗിച്ചു.