പള്ളുരുത്തി: കുമ്പളങ്ങിയിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി, കെ.എൽ.സി.എ തുടങ്ങിയവർ സമരം നടത്തി. എൻ.എൽ. ജെയിംസ് ഉദ്ഘാടനം ചെയ്തു.പി.പി.ശിവദത്തൻ, എൻ.എസ്.സുമേഷ്, കെ.എസ്.ലിനേഷ്, കെ.ആർ.ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.കെ.എൽ.സി.എ ഭജനമഠം സ്റ്റോപ്പിൽ നടന്ന ഉപരോധസമരം പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി ഉദ്ഘാടനം ചെയ്തു.ജോൺസൺ പഴേരി അദ്ധ്യക്ഷത വഹിച്ചു. അലോഷ്യസ് മാളാട്ട്, ബാബു കാളിപറമ്പിൽ, ജോബി പനക്കൽ, അലക്സാണ്ടർ ഷാജു തുടങ്ങിയവർ പ്രസംംഗിച്ചു.