പറവൂർ : കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ പറവൂർ സഹകരണ ബാങ്കിൽ ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇ.പി. ശശിധരൻ, ടി.വി. നിഥിൻ തുടങ്ങിയവർ സംസാരിച്ചു. ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്കിൽ ആരംഭിച്ച ഓണച്ചന്തയും അംഗ കുടുംബങ്ങൾക്ക് സൗജന്യമായി നൽകുന്ന അരി, വെളിച്ചെണ്ണ എന്നിവയുടെയും വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രൻ സെക്രട്ടറി എം.പി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.