കിഴക്കമ്പലം: കിഴക്കമ്പലത്തുകാർ പ്രാർത്ഥിക്കുന്നു, ഞായറാഴ്ച ഒരസുഖവും വരത്തരുതെ. ഞായറാഴ്ച മെഡിക്കൽ ഷോപ്പുകാർ കൂട്ട അവധിയിലാണ്.കിഴക്കമ്പലത്ത് എത്തിയ ആസ്മരോഗിയായ വൃദ്ധൻ മരുന്നു വാങ്ങുന്നതിനായി മെഡിക്കൽ ഷോപ്പുകൾ തേടിയലഞ്ഞ് നടന്നു.ദയനീയ സ്ഥിതി മനസിലാക്കിയ പൊതുപ്രവർത്തകനായ യുവാവാണ് പുക്കാട്ടുപടിയിലുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി നൽകിയത്. മെഡിക്കൽ ഷോപ്പുകൾക്ക് ലൈസൻസ് അനുവദിക്കുമ്പോൾ അവധി ദിവസങ്ങളടക്കം പ്രവർത്തിപ്പിക്കണമെന്ന് നിർദേശമുണ്ടെങ്കിലുംപാലിക്കപ്പെടുന്നില്ല.