viswa
അഖില കേരള വിശ്വകർമ്മ മഹാസഭ ശാഖയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ദിനത്തോട് അനുബന്ധിച്ച് കുന്നത്തേരിയിൽ പ്രസിഡന്റ് സി.യു. സുനിൽ പതാക ഉയർത്തുന്നു

ആലുവ: കുന്നത്തേരി അഖില കേരള വിശ്വകർമ്മ മഹാസഭ ശാഖയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ദിനത്തോട് അനുബന്ധിച്ച് പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. പ്രസിഡന്റ് സി.യു. സുനിൽ പതാക ഉയർത്തി. ശാഖാ സെക്രട്ടറി സി.വി. സദാനന്ദൻ അദ്ധ്യഷത വഹിച്ചു. രാജേഷ് കുന്നത്തേരി, എം.എൻ. സരസൻ, അല്ലി സഹദേവൻ, സോമൻ മോളത്തുപറമ്പ് തുടങ്ങിയവർ പങ്കെടുത്തു.