പള്ളിക്കര: ഓണച്ചന്ത ഒരുക്കി കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് . കൺസ്യൂമർഫെഡിൽ നിന്നും ലഭിച്ചിട്ടുള്ള നിത്യോപയോഗ സാധനങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ കുമാരപുരം ഹെഡ് ഓഫീസിൽ 750 പേർക്കും പട്ടിമറ്റം ബ്രാഞ്ചിൽ 750 പേർക്കും വീതം വില്പന നടത്തും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പച്ചക്കറി ചന്തയും നടത്തും. അർഹരായ ആളുകൾക്ക് റേഷൻ കാർഡ് സഹിതം നേരിട്ടെത്തി വാങ്ങാമെന്ന് അഡ്മിനിസ്ട്റേറ്റീവ് കമ്മിറ്റി കൺവീനർ ടി. തോമസും സെക്രട്ടറി സുബിൻ മാത്യു കുര്യനും പറഞ്ഞു. ലഭ്യമായ ഉത്പന്നങ്ങൾ തീരുന്നതുവരെ മാത്രമേ വിതരണം ഉണ്ടായിരിക്കുകയുള്ളു.