പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്ത് പരിധിയിലുള്ള വീടുകളിൽ നിന്നും,വ്യാപാര വ്യവസായിക സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള ഹരിത കർമ്മ സേന പ്രവർത്തനം തുടങ്ങി.5 വാർഡുകൾക്ക് 10 അംഗങ്ങൾ ഉൾപ്പെടുന്നതാണ്കർമ്മസമിതി.ഹരിത കർമ്മ സേനയുടെ പ്രവർത്തനം വേങ്ങൂർ പള്ളിത്താഴത്ത് പഞ്ചായത്ത് പ്രസിഡന്റ് എം. എ. ഷാജി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പ്രീതി ബിജു,സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ സാബു കെ വറുഗീസ്,ടി.ജി. പൗലോസ്,പഞ്ചായത്ത് സെക്രട്ടറി എൻ.എം മോഹനൻ എന്നിവർ പ്രസംഗിച്ചു