തൃക്കാക്കര : എറണാകുളം റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ജൂലായ് 31 വരെ ലഭിച്ച ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ്, രജിസ്ട്രേഷൻ, പെർമിറ്റ്, മറ്റ് അപേക്ഷകൾ എന്നിവയിൽ തീർപ്പ് കൽപിക്കുന്നതിനായി അദാലത്ത് നടത്തും. 25, 26 തീയതികളിലാണ് അദാലത്ത്. പങ്കെടുക്കുന്നവർ 20 ന് മുമ്പ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ, സിവിൽ സ്റ്റേഷൻ - രണ്ടാം നില, കാക്കനാട് എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് KLO7.rto@kerala mvd.gov.in എന്ന വെബ്സൈറ്റിലോ 0484 2422246 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം