manoj-moothedan
കൂവപ്പടി സഹകരണ ബാങ്ക് നടത്തുന്ന ഓണചന്ത ബാങ്ക് പ്രസിഡൻറ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കൺസ്യൂമർഫെഡുമായി സഹകരിച്ച് കൂവപ്പടി സഹകരണ ബാങ്ക് നടത്തുന്ന ഓണച്ചന്ത തുടങ്ങി.ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, ഭരണ സമിതിയംഗങ്ങളായ പി പി അൽഫോൻസ്, തോമസ് പൊട്ടോളി, ആന്റു ഉതുപ്പാൻ, സാജു ജോസഫ്, സി ജെ റാഫേൽ, പി വി മനോജ്, അജി മാടവന, ജൂഡ്‌സ് എം ആർ, ജോർജ് ചെട്ടിയാക്കുടി, ദിപു റാഫേൽ,ജിജി ശെൽവരാജ്, എൽസി ഔസേഫ്, അജിത മുരുകൻ, ബാങ്ക് സെക്രട്ടറി പി ഡി പീറ്റർ എന്നിവർ പ്രസംഗിച്ചു