കൊച്ചി: കുണ്ടും കുഴിയും നിറഞ്ഞ ഇടപ്പള്ളി കുന്നുംപുറം റെയിൽവേ മേല്പാലം റോഡിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ഇന്ന് വൈകിട്ട് 4ന് പാലത്തിന് വടക്കുവശത്ത് പ്രതിഷേധ കൂട്ടായ്മ നടത്തും. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ.ശ്രീകുമാർ തട്ടാരത്ത് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ, ജനറൽ സെക്രട്ടറി എം.ബി ജയഷൂർ, മഹിളാസേന മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ, ജനറൽ സെക്രട്ടറി വാസന്തി ദാനൻ, മണ്ഡലം വൈസ് പ്രസിഡന്റ് അർജ്ജുൻ ഗോപിനാഥ് പ്രതിഷേധ കൂട്ടായ്മയെ അഭിസംബോധന ചെയ്യും. ഏരിയ പ്രസിഡന്റ് എ.ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. കമ്മിറ്റിയംഗം സി.എസ് സുനിൽകുമാർ സ്വാഗതവും വൈസ്‌പ്രസിഡന്റ് ഹനിതകുമാർ നന്ദിയും പറയും.