ആലുവ: കീഴ്മാട് പഞ്ചായത്ത് 5,6 വാർഡുകളിൽ കൃഷി ആവശ്യത്തിനും കുടിവെള്ളത്തിനും ശാശ്വത പരിഹാരമായി ജില്ലാ പഞ്ചായത്ത് 14 ലക്ഷം രൂപ മുടക്കി നിർമ്മിച്ച കുട്ടമശേരി ചിറപ്പുറം ലിഫ്ട് ഇറിഗേഷൻ പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സൗജത്ത് ജലീൽ, അഭിലാഷ് അശോകൻ, എം.ഐ. ഇസ്മയിൽ വി.വി. മന്മദൻ, ലിസി സെബാസ്റ്റ്യൻ, പ്രീത റെജികുമാർ, എൽസി പൗലോസ്, ബീന ബാബു, അനുകുട്ടൻ, ജിഷ റിജു, മിനി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ. സുനിൽകുമാർ, കെ.കെ. നാരായണൻകുട്ടി, എം.എസ്. കെരീം, കെ.വി. രാജൻ, എം. മീതിയൻ പിള്ള എന്നിവർ പ്രസംഗിച്ചു. കുട്ടമശേരി ആലുക്കൽ ഭഗവതി ക്ഷേത്ര കമ്മറ്റി സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് ടാങ്ക് നിർമിച്ചിട്ടുള്ളത്.