കൊച്ചി: എറണാകുളം റെയിൽവേ ഹെൽത്ത് യൂണിറ്റ് സബ് ഡിവിഷണൽ ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെയും റെയിൽവേ പെൻഷനേഴ്സിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹെൽത്ത് യൂണിറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.എ.എസ് മണി ഉദ്‌ഘാടനം ചെയ്യും.