ആലുവ: ട്രാഫിക് ബോധവത്ക്കരണ ഹ്രസ്വചിത്രവുമായി റൂറൽ ജില്ലാ പൊലീസ്. 'ഒരു നല്ല നാളേയ്ക്ക് ഇന്നേ തുടക്കമാകാം' എന്ന ആശയവുമായി റൂറൽ എസ്.പി കെ. കാർത്തികിന്റെ നേതൃത്വത്തിലാണ് ചിത്രം നിർമിച്ചിട്ടുള്ളത്.
റോഡിൽ പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ചാൽ അടക്കേണ്ട പിഴകളും വിശദമായി ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നു. പുതിയ നിയമം നിലവിൽ വന്നതിനു ശേഷം ഇത്തരത്തിൽ ഒരു ഹൃസ്വചിത്രം ആദ്യമായാണ്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, ആലുവ കൺട്രോൾ റൂം എസ്.ഐ മുഹമ്മദ് കബീർ എന്നിവരും ചിത്രത്തിൽ അഭിനേതാക്കളാണ്. രചനയും സംവിധാനവും പ്രസാദ് പാറപ്പുറം, അരുൺ വിശ്വം, റഹിം ഖാദർ എന്നീ സിവിൽ പൊലീസ് ഓഫീസേഴ്‌സാണ്. കാമറ സന്തോഷ് അണിമ, അഭിജിത് അശോകൻ, എഡിറ്റിംഗ് വിപിൻ, സംഗീതം ജയപ്രകാശ്, എൽവിൻ ജയിംസ് എന്നിവരാണ് മറ്റ് അണിയറ ശിൽപികൾ. ഹ്രസ്വചിത്രത്തിന്റെ പ്രകാശനം എസ്.പി നിർവഹിച്ചു.