കൊച്ചി: ഓണാഘോഷം ലഹരിവിമുക്തമാക്കാൻ അരയും തലയും മുറുക്കി എക്സൈസ്. ഓണക്കാലത്തെ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന് തുടക്കമായി. സെപ്തംബർ 15 വരെ ഇത് നീണ്ടു നിൽക്കും. എറണാകുളം ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് ഒരു കൺട്രോൾ റൂമും ജില്ലയുടെ കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സുകളും 24 മണിക്കൂറും പ്രവർത്തിക്കും. കുറ്റകൃത്യങ്ങൾ സംബന്ധിച്ച രഹസ്യ വിവരം ശേഖരിക്കുന്നതിനായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ കീഴിൽ പ്രത്യേക ടീമും രൂപീകരിച്ചിട്ടുണ്ട്. ലഹരി സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ പൊതുജനത്തിന് എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ചറിയിക്കാം. സാധാരണക്കാരിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ ഉടനടി പരിശോധന നടത്തും.

 വിളിക്കാം

എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ - 0484-2390657, 9447178059

എറണാകുളം അസി. എക്‌സൈസ് കമ്മീഷണർ (എൻഫോഴ്‌സ്‌മെന്റ്) - 04842397480, 9496002867

ജില്ലാ കൺട്രോൾ റൂം - 04842390657, 9447178059

എറണാകുളം എക്‌സൈസ് സർക്കിൾ ഓഫീസ് - 04842393121, 9400069552

കൊച്ചി എക്‌സൈസ് സർക്കിൾ ഓഫീസ് - 04842235120, 9400069554

എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് - 04842397480, 9400069550

എറണാകുളം എക്‌സൈസ് റേഞ്ച് ഓഫീസ് - 04842392283, 9400069565

തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഓഫീസ് - 04842785060, 9400069566

മട്ടാഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസ് - 04842221998, 9400069567

ഞാറയ്ക്കൽ എക്‌സൈസ് റേഞ്ച് ഓഫീസ് - 04842499297, 9400069568

വരാപ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസ് - 04842511045, 9400069570

 എൻഫോഴ്സമെന്റ് ചെയ്തത്

(ജൂൺ 29 മുതൽ ആഗസ്റ്ര് 31 വരെ)

റെയിഡ് - 2368

അബ്കാരി കേസ് - 126

എൻ.ഡി.പി.എസ് കേസ് - 123

അറസ്റ്റിലായവർ - 263