മുവാറ്റുപുഴ : കഞ്ചാവുമായി രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ. മുവാറ്റുപുഴ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ.സതീഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. വെസ്റ്റ് പുന്നമറ്റം പള്ളിപ്പാട്ട് പുത്തൻപുരയിൽ ഷബാബ് പി.എസ്(22), പിറമാടം കീരി മോളയിൽ ബേസിൽ (21)എന്നിവരാണ് 120 ഗ്രാം കഞ്ചാവുമായി മൂവാറ്റുപുഴയിൽ നിന്നും പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കുമാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്നത്. ഇവർക്ക് കഞ്ചാവ് കൊടുത്തയാളെക്കുറിച്ച് അന്വേഷിച്ചു വരികയാണന്നും, കേസുമായി ഈ പ്രദേശത്ത് മറ്റാർക്കെങ്കിലും ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും, കുറച്ചു പേർ കൂടി നിരീക്ഷണത്തിലാണന്നും, ഓണാഘോഷങ്ങളോടനുബന്ധിച്ച് മേഖലയിൽ നിരീക്ഷണങ്ങളും, പരിശോധനകളും ശക്തമാക്കിയിട്ടുണ്ടെന്നും ഇൻസ്‌പെക്ടർ അറിയിച്ചു. വ്യാജമദ്യം,മയക്കുമരുന്ന് ലോബികളെക്കുറിച്ച് 0485 2836717, 9400069576 എന്നീ നമ്പരുകളിൽ പൊതുജനങ്ങൾക്ക് വിളിച്ച് വിവരം നൽകാവുന്നതാണെന്നും അറിയിച്ചു
.