തൃക്കാക്കര: പി.ടി തോമസ് എം എൽ.എക്കെതിരെ തൃക്കാക്കര നഗര സഭ ചെയർപേഴ്സൻ ഷീല ചാരുവിന്റെ പരാതി.എം.എൽ.എയും കെ .എൻ നിയാസും,പി വൈ നിയാസും അടങ്ങുന്ന കണ്ടാലറിയാവുന്ന യുഡിഎഫ് പ്രവർത്തകരും ചേർന്ന് ജാതിപ്പേരുവിളിച്ച് അധിക്ഷേപിക്കുകയും,അസഭ്യം പറയുകയും,ശാരീരികമായി ഉപദ്രവിക്കുകയും,സ്റ്റേജിൽ നിന്നും തളളി താഴെ ഇടുകയും ചെയ്തതായാണ് പരാതി.അതിനെതടയാൻ തടയാൻ വാർഡ് കൗൺസിലർ സി .എ നിഷാദിനെ യുഡിഎഫ് പ്രവർത്തകർ സംഘം ചേർന്ന് മുഖത്തടിക്കുകയും,ഷർട്ട് വലിച്ചുകീറുകയും ചെയ്താതായും ചെയർപേഴ്സൻ തൃക്കാക്കര അസി .കമ്മീഷണർക്ക് കൊടുത്ത പരാതിയിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് കാക്കനാട് മുണ്ടം പാലം ജംഗ്ഷനിൽ തൃക്കാക്കരയിലെ അഞ്ചു പദ്ധതികളുടെ നിർമ്മാണോദ്ഘാടനത്തെ ചൊല്ലി എൽ.ഡി.എഫ് -യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്രതിക്ഷേധത്തെ തുടർന്ന് യുഡിഎഫ് കൊടുത്ത പരാതിയിൽ ചെയർപേഴ്സൻ ഷീല ചാരു,വൈസ്.ചെയർമാൻ കെ.ടി.എൽദോ,നഗര സഭ കൗൺസിലർ സി.എ.നിഷാദ് അടക്കം കണ്ടാൽ അറിയാവുന്ന 50 എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.