ഫോർട്ട് കൊച്ചി: ജൈനോത്സവത്തിലെ സാമൂഹികാഘോഷമായ ക്ഷമാപൺ ചടങ്ങ് ഇന്ന് നടക്കും. രാവിലെ ജൈനാചാര്യൻമാരുടെ അനുഗ്രഹ പ്രഭാഷണത്തിന് ശേഷം ചടങ്ങുകൾ നടക്കും. കഴിഞ്ഞ കാലങ്ങളിൽ മനസാ വാചാ കർമ്മണ തങ്ങൾ ചെയ്ത തെറ്റുകൾ ക്ഷമിക്കണമെന്നും, ക്ഷമിച്ചതായും ചടങ്ങിൽ പങ്കുവെക്കും. തുടർന്ന് ആദരിക്കൽ ചടങ്ങും നടക്കും.വൈകിട്ട് നടക്കുന്ന ശോഭ യാത്രയോടെ പരിപാടികൾ സമാപിക്കും.