നെടുമ്പാശേരി: ചെങ്ങമനാട് ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ ബസിൻെറ മുൻവശത്തെ ചില്ല് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞ് തകർത്തു. ഇന്നലെ രാവിലെ സ്‌കൂളിലത്തെിയ അദ്ധ്യാപകരാണ് ഷെഡിൽ പാർക്ക് ചെയ്തിരുന്ന ബസിൻെറ ഡ്രൈവറുടെ വശത്തെ ചില്ല് കല്ലെറിഞ്ഞ് തകർത്ത നിലയിൽ കണ്ടത്തെിയത്.
പി.ടി.എയുടെ പരാതിയത്തെുടർന്ന് ചെങ്ങമനാട് പ്രിൻസിപ്പൽ എസ്.ഐ സ്റ്റെപ്റ്റോ ജോണിൻെറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചില്ല് തകർക്കാനുപയോഗിച്ചതായി സംശയിക്കുന്ന കല്ല് ബസിന് സമീപത്ത് നിന്നും കണ്ടെടുത്തു.
രണ്ട് മാസം മുമ്പാണ് അൻവർസാദത്ത് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ് സർവീസ് ആസാരംഭിച്ചത്. ബസ് കേട് വരുത്തിയിനാൽ ഇന്നലെ സർവ്വീസ് മുടങ്ങി. തുടർന്ന് പി.ടി.എ ഇടപെട്ട് ബദൽ സംവിധാനമുണ്ടാക്കിയാണ് കുട്ടികളെ സ്‌കൂളിൽ എത്തിച്ചത്.
മൂന്നാഴ്ച മുമ്പ് തുരുത്തിശേരി ഗവ. എൽ.പി സ്‌കൂളിലെ ബസും മോഷണത്തിനെത്തെിയയാൾ ഇരുമ്പ് കമ്പിയുപയോഗിച്ച് വാതിലും ചില്ലും കേട് വരുത്തിയിരുന്നു. അക്രമണവും പ്രതിയുടെ ചിത്രവും സ്‌കൂളിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നുവെങ്കിലും പ്രതിയെ പിടികൂടാൻ പൊലീസിനായില്ല.