socialissu
ബ്ലോക്ക് ക്ഷീരസഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ ക്ഷീരകർഷകർ മൂവാറ്റുപുഴ സഹകരണ എ.ആർ ആഫീസിനു മുന്നിൽ ധർണ്ണ മുൻ എം എൽ എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: ക്ഷീരകർഷകർക്ക് അഞ്ച് മുതൽ 10രൂപ വരെ ഇൻസന്റീവ് അനുവദിക്കുക, കാലിത്തീറ്റയുടെ അമിത വിലവർദ്ധനവ് തടയുക, പാൽവില മിനിമം 50 രൂപയായി വർദ്ധിപ്പിക്കുക, പാലിന് നൽകുന്ന സബ്‌സിഡി ഒരു ലക്ഷം രൂപയാക്കുക, ക്ഷീരകർഷകരുടെ കടം എഴുതുതള്ളുക, പെൻഷൻ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബ്ലോക്ക് ക്ഷീരസഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകർ മൂവാറ്റുപുഴ സഹകരണ എ.ആർ ആഫീസിനു മുന്നിൽ ധർണ നടത്തി. മുൻ എം എൽ എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, ആപ്‌കോസ് അസോസിയേഷൻ പ്രസിഡന്റ് സി.എ. എബ്രഹാം, സെക്രട്ടറി ലയസ് മാണിക്കൽ, മെമ്പർ ഒ.സി. ഏലിയാസ്, ട്രഷറർ ഷാജി ജോസഫ് എന്നിവർ സംസാരിച്ചു.