ആലുവ: ദേശീയപാതയിൽ തുടർച്ചയായ മൂന്നാംദിവസവും വാഹനാപകടം. ഇന്നലെ രാത്രി 8.10 ഓടെ കമ്പനിപ്പടിയിൽ കാറിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചാണ് അപകടം. കാറിന്റെ പിൻവശം പൂർണമായി തകർന്നെങ്കിലും ആർക്കും പരിക്കില്ല. ബസും കാറും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു. തിങ്കളാഴ്ച്ച പുളിഞ്ചോട്ടിലും ഞായറാഴ്ച്ച പുലർച്ചെ മുട്ടത്തും അപകടം നടന്നിരുന്നു. കഴിഞ്ഞയാഴ്ച്ച അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന്റെ കൈവരി കാർ തകർത്തിരുന്നു.