കൊച്ചി: വിദ്യോദയ ട്രസ്റ്റ് ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രഗത്ഭരായ അദ്ധ്യാപകരെ കണ്ടെത്താനായി മത്സരം സംഘടിപ്പിക്കുന്നു. കേരളത്തിലെ സി.ബി.എസ്.സി സ്കൂളുകളിലെ അദ്ധ്യാപകർക്ക് വേണ്ടിയാണ് മത്സരം. ഗെറ്റിംഗ് റെഡി ഫോർ ദി ഫോർത്ത് റെവലൂഷൻ ആണ് മത്സര വിഷയം.വിഷയത്തെക്കുറിച്ച് മൂന്ന് പുറത്തിൽ കവിയാതെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കുറിപ്പ് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് ഒക്ടോബർ 25ന് മുമ്പ് എക്‌സിക്യൂട്ടിവ് ട്രസ്റ്റി, വിദ്യോദയ ട്രസ്റ്റിന്റെ പേരിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : എക്സിക്യൂട്ടീവ് ട്രസ്റ്റി, വിദ്യോദയ ട്രസ്റ്റ്, ഒന്നാംനില പട്ടരുമഠം, ചിറ്റൂർ റോഡ്, പിയോളി റോഡ്, കച്ചേരിപ്പടി, കൊച്ചി- 682018. ഫോൺ: 0484- 2368101, 2368102.