കൊച്ചി: എറണാകുളം വ്യവസായ കേന്ദ്രത്തിന്റെ കീഴിൽ ജില്ലയിലെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി കോർപ്പറേഷനിലും സ്കിൽഡ് എന്റർപ്രണേഴ്സ് സെന്ററുകൾ സ്ഥാപിക്കുന്നു. മരപ്പണി, കെട്ടിട നിർമ്മാണം, പെയിന്റിംഗ്, പ്ളംബിംഗ്, ഇലക്‌ട്രിക്കൽ വർക്ക്, കൽപ്പണി, വെൽഡിംഗ്,കാറ്ററിംഗ്, തെങ്ങുകയറ്റം ഉൾപ്പെടെയുള്ള കാർഷിക അധിഷ്ഠിത ജോലികളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ഉൾപ്പെടുത്തി സ്കിൽഡ്, അൺസ്കിൽഡ് മേഖലയിൽ സ്കിൽ എന്റർപ്രേണേഴ്സ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. വിവരങ്ങൾക്ക് താലൂക്ക് തലത്തിലുള്ള ഉപജില്ല, വ്യവസായ ഓഫീസുകളിലും ജില്ല വ്യവസായ കേന്ദ്രത്തിലും 20 നകം ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0484 2421461, 2421360,9072201742