nikhila
ടി. നിഖില

കൊച്ചി : ദേശീയ സീനിയർ വനിതാ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിനുള്ള 20 അംഗ സംസ്ഥാന ടീമിനെ തിരഞ്ഞെടുത്തു. ടി. നിഖിലയാണ് (പത്തനംതിട്ട) ക്യാപ്ടൻ. ഗോൾകീപ്പർമാർ: കെ. നിസരി (കോഴിക്കോട്), പി.എ അബിന (തൃശൂർ), ഹീര ജി. രാജ് (കണ്ണൂർ). പ്രതിരോധം: ഫെമിന രാജ്, മഞ്ജു ബേബി, വനിത വിജയൻ (മൂവരും തൃശൂർ), സി. ലക്ഷ്മി (പത്തനംതിട്ട), കെ.കെ കാവ്യ (തൃശൂർ), അലക്‌സിബ പി. സാംസൺ (പത്തനംതിട്ട).

മദ്ധ്യനിര: കെ.വി. അതുല്യ (കോഴിക്കോട്), സി. സിവിഷ (തൃശൂർ), ഇ.ആർ രേഷ്മ (പത്തനംതിട്ട), സി. രേഷ്മ, പി. അശ്വതി (ഇരുവരും തൃശൂർ), എ.ജി. ശ്രീലക്ഷ്മി (പത്തനംതിട്ട). മുന്നേറ്റനിര: ടി. നിഖില , വി. ഉണ്ണിമായ (ഇരുവരും പത്തനംതിട്ട), നിദ്യ ശ്രീധരൻ (തൃശൂർ), ടി. സൗപർണിക (പത്തനംതിട്ട), എസ്. സജന (വയനാട്). എം. അൻവർ സാദത്താണ് (എറണാകുളം) മുഖ്യപരിശീലകൻ. എം. നെജുമുന്നിസ (തൃശൂർ) സഹപരിശീലകയാകും. എസ്. രേഖ (തിരുവനന്തപുരം) മാനേജരും അനീറ്റ ആൻ ചാക്കോ (എറണാകുളം) ഫിസിയോയുമാണ്.

അരുണാചൽ പ്രദേശിലെ പസീഘഡിൽ സെപ്തംബർ 10 മുതൽ 24 വരെയാണ് മത്സരങ്ങൾ. ഗ്രൂപ്പ് ഇയിലാണ് കേരളം. ഒഡിഷ, ചണ്ടീഗഡ്, പുതുച്ചേരി എന്നിവയാണ് ഗ്രൂപ്പിലെ കേരളത്തിന്റെ എതിരാളികൾ. 11 ന് ചണ്ഡിഗഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 14 ന് പുതുച്ചേരിയെയും 17 ന് ഒഡീഷയെയും കേരളം നേരിടും.