കൊച്ചി: കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിന് കീഴിലുള്ള ചുമട്ടു തൊഴിലാളികൾക്ക് സംസ്ഥാന ബോർഡ് ദുരിതാശ്വാസ ധനസഹായ വിതരണം തുടങ്ങി. ആകെ 852 അപേക്ഷകളിലായി 85, 20,000 രൂപ വിതരണത്തിന് അനുവദിച്ചിട്ടുണ്ട്. തുടർന്ന് വരുന്ന അപേക്ഷകളും പരിഗണിക്കുന്നുണ്ട്. കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ആസ്ഥാന ഓഫീസിലെ ജീവനക്കാർ സമാഹരിച്ച ഫണ്ട് പ്രളയ ദുരന്തത്തിൽപ്പെട്ട് മരണമടഞ്ഞ മലപ്പുറം ജില്ലാ കമ്മിറ്റിയ്ക്ക് കീഴിലെ ചുമട്ടു തൊഴിലാളി യൂനസ് ബാബുവിന്റെ കുട്ടികൾക്ക് കൈമാറി.