കൊച്ചി: കേരളത്തിലെ എലിവേറ്റർ നിർമ്മാതാക്കൾ കൊച്ചി ആസ്ഥാനമാക്കി കേരള എലിവേറ്റർ മാനുഫാക്ചേഴ്സ് അസോസിയേഷൻ (കെ.ഇ.എം.എ) എന്ന പേരിൽ സംഘടന രൂപീകരിച്ചു. വി.എ മനോജ് കുമാർ പ്രസിഡന്റ്), ബിജി ഗീവർഗീസ് (വൈസ് പ്രസിഡന്റ്), സി.ബി ശ്രീകുമാർ(സെക്രട്ടറി), പി. ആർ വിജയകുമാർ( ജോ. സെക്രട്ടറി), വി.എം ഷംസുദ്ദീൻ (ട്രഷറർ), നാരായണ മേനോൻ, സി.ടൈറ്റസ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.