p-p-avarachan
കുന്നത്തുനാട് താലൂക്ക് കോപ്പറേറ്റീവ് എംപ്ലോയിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കാർഷീക അവബോധന സെമിനാർ പ്രാഥമീക സഹകരണ സംഘം പ്രസിഡന്റ് പി. പി. അവറാച്ചൻഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് കോഓപ്പറേറ്റീവ് എംപ്ലോയിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക അവബോധന സെമിനാർ പ്രാഥമിക സഹകരണ സംഘം പ്രസിഡന്റ് പി. പി. അവറാച്ചൻഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് ബേബിതോപ്പിലാൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു.പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അവാർഡും വിതരണം ചെയ്തു.സെമിനാറിന് അഡ്വ: വാമനകുമാർ നേതൃത്വം നൽകി.പി. ഡി. പീറ്റർ,എം എൻ ഗോപി,ടി. ആർ. വൽസല,ബിനു എം ജേക്കബ്,സുഷമ ഗോപി,ഇ. വി. രവീന്ദ്രൻ,എം. എ. മുഹമ്മദ് കബീർ,സുജാത ശശി,വി.എസ്. ഷാജി,പി. ആർ. ബിന്ദു,എൻ. എം. അൻവർ, അരുൺവാസു എന്നിവർ പ്രസംഗിച്ചു