കൊച്ചി : ഐ.ടി സ്ഥാപനമായ ഇഗ്നിറ്റേറിയത്തിന്റെ കൊച്ചി ഓഫീസ് ഇൻഫോപാർക്കിലെ ഫേസ് 2 ൽ സംസ്ഥാന ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ ഉദ്ഘാടനം ചെയ്തു. പ്രത്യേക സാമ്പത്തിക മേഖലാ കമ്മിഷണർ ഡി.വി. സ്വാമി, ഇൻഫോപാർക്ക് സി.ഇ.ഒ ഋഷികേശ് നായർ, മേക്കർ വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. വ്യവസായിക ഉത്പാദന തകരാറുകൾ കണ്ടെത്താനുള്ള ഐ.ടി ഉത്പന്നം ഇഗ്നിറ്റേറിയം മേക്കർ വില്ലേജിൽ വികസിപ്പിക്കുന്നുണ്ട്.