മൂവാററുപുഴ: സ്വകാര്യ ബസുകൾ മുന്നറിയിപ്പില്ലാതെട്രിപ്പ് മുടക്കി യാത്രക്കാരെ വലക്കുന്നത്പതിവായി. മൂവാറ്റുപുഴയിൽ നിന്നും പായിപ്ര, ചെറുവട്ടൂർ, മേതല ,കുറുംപ്പംപടി വഴി പെരുമ്പാവൂർക്ക് പോകുന്ന ബസുകളുടെ ട്രിപ്പുകളാണ് യാത്രക്കാരെ വലക്കുന്നത്. ആറ് സ്വകാര്യ ബസുകളും രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുമാണ് ഇതുവഴി സർവ്വീസ് നടത്തിയിരുന്നത്. ഇതിൽ കെ.എസ്.ആർ.ടി സി സർവ്വീസ് രണ്ടും പൂർണ്ണമായി നിർത്തി. ഇതോടെ സ്വകാര്യ ബസിനെമാത്രം ആശ്രയിച്ചാണ് പ്രദേശവാസികളുടെ യാത്ര. ഇടക്കിടെ ട്രിപ്പുകൾ മുടക്കിയിരുന്ന സ്വകാര്യ ബസുകൾ ഇപ്പോൾ സ്ഥിരമായി ട്രിപ്പുമുടക്കി യാത്രക്കാരെദുരിതത്തിലാക്കുകയാണ്. രാവിലേയും വെെകിട്ടും ആണ് ഇവരുടെ ട്രിപ്പ് മുടക്കൽ. വെെകിട്ട് 6.45ന് ന് മൂവാറ്റുപുഴയിൽ നിന്നും ബസ് പോയതിനുശേഷംരാത്രി 7.05, 7.25, 8 എന്നീ സമയങ്ങളിൽ സർവ്വീസ് നടത്തേണ്ട സ്വകാര്യ ബസുകളുടെ ട്രിപ്പ് നിത്തിയിരിക്കുകയാണ് . 7.05 ന് പെരുമ്പാവൂ ർക്ക് പോയിരുന്ന ബസ് ചെറുവട്ടൂർ വരെ പോയാൽ ഭാഗ്യം. രാവിലേയും സ്ഥിതി ഇതു തന്നെ . പായിപ്ര, മാനാറി, ചെറുവട്ടൂർ, വണ്ടമറ്റം, മേതല, രായമംഗലം, മരോട്ടികടവ് പ്രദേശങ്ങളിലുള്ള സാധാരണക്കാരായ ജനങ്ങളാണ്പ്രയാസം അനുഭവിക്കുന്നത്. ട്രിപ്പ് മുടക്കുന്ന ബസുകൾ നാട്ടുകാർ ചേർന്ന് രായമംഗലത്ത് മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു.
സ്വകാര്യ ബസുകളുടെ ട്രിപ്പുമുടക്കൽ മൂലം വെെകുന്നേരങ്ങളിൽ ഏറെബുദ്ധിമുട്ടുന്നു. . പായിപ്ര വഴിയുള്ള സർവ്വീസ് നിലച്ചാൽ വീട്ടിലെത്തണമെങ്കിൽ ഓട്ടോറിക്ഷക്ക് 60 രൂപകൊടുക്കണം.
ലീലാമ്മ ,മൂവാറ്റുപുഴയിൽ കഞ്ഞിക്കട