കൊച്ചി : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രേറിയൻമാർക്ക് ദേശീയതലത്തിൽ നിർദ്ദേശിക്കപ്പെട്ട സോഫ്‌റ്റ്‌വെയറായ 'കൊഹ' ഉപയോഗിച്ചുള്ള ലൈബ്രറി മാനേജ്‌മെന്റ് പരിശീലനം കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) ആരംഭിച്ചു. വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറിയൻ വി.എസ്. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കുസാറ്റ് ഡെപ്യൂട്ടി ലൈബ്രേറിയൻ ഡോ.സി. വീരാൻകുട്ടിയുടെ നേതൃത്വത്തിലാണ് പരിലീശനം. 40 ലൈബ്രേറിയന്മാർ പങ്കെടുക്കുന്ന പരിശീലനം ഇന്ന് സമാപിക്കും.