health
ജനമൈത്രി പോലീസിന്റേയും മൂവാറ്റുപുഴ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥർക്കുമായി നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻപെക്ടർ റ്റി.എം.സൂഫി ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: ജനമൈത്രി പോലീസിന്റേയും മൂവാറ്റുപുഴ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥർക്കുമായി മൂവാറ്റുപുഴ ജനമൈത്രി പൊലീസ് ഹാളിൽ നേത്രപരിശോധന ക്യാമ്പ് നടത്തി. നേത്രപരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ടി.എം.സൂഫി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ പി. ആർ.ഒ ആർ .അനിൽകുമാർ, ജനമൈത്രി സി.ആർ.ഒ . ജോയി സി.വൈ, ജനമൈത്രി സമിതി ചെയർമാൻ ഡോ.ജോസുകുട്ടി ഒഴുകയിൽ, അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി അഡ്മിനിസ്ട്രേറ്റർ ഷിബു രാജേന്ദ്രൻ , ആശുപത്രി പി.ആർ.ഒ റോബിൻസൺ, നഗരസഭ ഉപസമിതി മുൻ ചെയർമാർ കെ.ജി. അനിൽകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ സി.പി.ഒ മുഹമ്മദ് റാഫി, വനിത സിവിൽ പോലീസ് ഓഫീസർ ബിനു രാമൻ തുടങ്ങിയവർ പങ്കെടുത്തു. . തിമിര ശസ്ത്രക്രീയ ആവശ്യമുള്ളവർക്ക് സൗജന്യമായി ശസ്ത്രക്രീയ നടത്തിക്കൊടുക്കുമെന്ന് അഹല്യ കണ്ണാശുപത്രി അധികൃതർ അറിയിച്ചു. മൂവാറ്റുപുഴ പോലീസ് ഇൻപെക്ടർ എം.എ.മുഹമ്മദ് ക്യാമ്പിന് നേതൃത്വം നൽകി . സ്റ്റേഷൻ റൈറ്റർപി.എസ് ബൈജുനന്ദി പറഞ്ഞു