മൂവാറ്റുപുഴ:ആധാർകാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് ഏഴിന് താലൂക്ക് സപ്ലെെ ഓഫീസിൽ ക്യാമ്പ് നടത്തും. പായിപ്ര, വാളകം ഗ്രാമ പഞ്ചായത്തുകളിലും, മൂവാറ്റുപുഴ നഗരസഭയിലും താമസിക്കുന്നവർക്ക് രാവിലെ 10മുതൽ വെെകിട്ട് 4 വരെ റേഷൻ കാർഡ്, ആധാർ എന്നിവയുടെ പകർപ്പുമായി വന്ന് ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണെന്ന് താലൂക്ക് സപ്ലെെ ഓഫീസർ അറിയിച്ചു.