കൊച്ചി: പ്രളയദുരിതത്തിൽപ്പെട്ട വ്യാപാരികളെ സഹായിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ( കെ.വി.വി.ഇ.എസ് )എറണാകുളം ജില്ലാ കമ്മിറ്റി സമാഹരിക്കുന്ന ഒരു കോടി രൂപ ഫണ്ടിലേക്ക് എറണാകുളം മേഖലാ കമ്മിറ്റിയുടെ വിഹിതത്തിന്റെ ആദ്യഗഡുവായി ആറു ലക്ഷം രൂപ നൽകി. പ്രസിഡന്റ് എം.സി.പോൾസൺ ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്ബിന് തുക കൈമാറി. കെ.വി.വി.ഇ.എസ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എം.സി. പോൾസൺ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.കെ.മൂസ,​ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അസീസ് മൂലയിൽ, ജില്ലാ സെക്രട്ടറി അബ്ദുൾ റസാക്ക് ,പി.ജി.ജോസഫ് എന്നിവർ സംസാരിച്ചു.