കൊച്ചി: ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗണേശോത്സവം 2019 സമാപിച്ചു. നിമജ്ജന ഘോഷയാത്രയ്ക്ക് മുന്നോടിയായുള്ള സാംസ്‌കാരിക സമ്മേളനത്തിൽ വച്ച് മുൻ മന്ത്രി പി .സി .തോമസ് ഈ വർഷത്തെ പത്മ അവാർഡ് ജേതാവും സംഗീത സംവിധായകനും കർണാടക സംഗീതജ്ഞനുമായ കെ ജി ജയനെ ആദരിച്ചു. ഗണേശോത്സവം ട്രസ്റ്റ് എറണാകുളം ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ അജികുമാർ നായർ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.രാധാകൃഷ്ണൻ, സി. ജി രാജഗോപാൽ, ഡോക്ടർ മുരളീധരൻപിള്ള, മേൽശാന്തി അമർനാഥ് ശർമ, ടി. ബാലചന്ദ്രൻ, നന്ദിത മേനോൻ , ഷാലി വിനയൻ എന്നിവർ പങ്കെടുത്തു.