കൊച്ചി: ഗോശ്രീ ബസുകളെ എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവേശിപ്പിച്ചതിൽ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആഹ്ളാദപ്രകടനം നടത്തി. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ ഗോശ്രീ പാലത്തിന്റെയും ബസിന്റെയും മാതൃകയേന്തി കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ വെള്ളരി പ്രാവിനെ പറത്തി. ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. സമിതി കൺവീനർ ജോണി വൈപ്പിൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ശർമ്മ എം.എൽ.എയെയും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെയും ആദരിച്ചു. സമിതി രക്ഷാധികാരി അരവിന്ദാക്ഷൻ ബി.തച്ചേരി, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ടി.ആർ.ദേവൻ, കേരള കോൺഗ്രസ് (ബി) നിയോജക മണ്ഡലം പ്രസിഡന്റ് എൻ.കെ സച്ചു, സമിതി കൺവീനർ ജോണി വൈപ്പിൻ, എം.രാജഗോപാൽ, എം.എൻ. മോഹൻഷാജി, ജോസഫ് നരികുളം, ഫ്രാൻസിസ് അറയ്ക്കൽ, റോസ്‌ലി ജോസഫ്, എം. കെ. ജോൺ, വർഗ്ഗീസ് കാച്ചപ്പിള്ളി, കെ. കെ. പാർത്ഥൻ, കെ. എസ്. പത്മനാഭൻ, എൻ.ജി. ശിവദാസ്, കെ. എസ്. രാജൻ, എം. എ. പ്രേംകുമാർ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.