പറവൂർ : പറവൂർ ഈഴവസമാജം പറവൂത്തറ കുമാരമംഗലം ക്ഷേത്രാങ്കണത്തിൽ നിർമ്മിക്കുന്ന ഗുരുദേവ മണ്ഡപത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. രാവിലെ ഗണപതിഹവനം, 10.30ന് ഗുരുപൂജ, 11.10 ന് ഗുരുദേവ മണ്ഡപ ശിലാസ്ഥാപനം ആലുവ അദ്വൈതാശ്രമം സ്വാമി ഗുരുപ്രശാന്തം നിർവഹിക്കും. സമാജം പ്രസിഡന്റ് എൻ.പി. ബോസ്, സെക്രട്ടറി എം.കെ. സജീവൻ, ക്ഷേത്രം മേൽശാന്തി ജോഷിശാന്തി തുടങ്ങിയവർ പങ്കെടുക്കും.