കൊച്ചി: എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് ജൂലായ് 31 വരെ ലഭിച്ച ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ്, രജിസ്‌ട്രേഷൻ, പെർമിറ്റ്, മറ്റ് അപേക്ഷകൾ എന്നിവയിൽ തീർപ്പ് കല്പിക്കാൻ സെപ്തംബർ 25, 26 തീയതികളിൽ അദാലത്ത്‌ സംഘടിപ്പിക്കും. താൽപര്യമുള്ള അപേക്ഷകർ 20ന് മുമ്പ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ,​ സിവിൽ സ്റ്റേഷൻ 2ാം നില, കാക്കനാട് എന്ന വിലാസത്തിൽ അപേക്ഷിക്കണം.