പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യജ്യോതി പര്യടനത്തിന്റെ നാലാം ദിവസമായ ഇന്ന് പറവൂർ, ചിറ്റാറ്റുകര മേഖലയിൽ പര്യടനം നടത്തും. രാവിലെ 9.30ന് പെരുമ്പടന്ന ശാഖയിൽ നിന്ന് പര്യടനം തുടങ്ങും. 9.50ന് പൂയ്യപ്പിള്ളി, 10.40ന് ചിറ്റാറ്റുകര, 11.15ന് പട്ടണം, 11.45ന് കുഞ്ഞിത്തൈ, 12.15ന് കട്ടത്തുരുത്ത് - ഒറവൻതുരുത്ത്, 12.45ന് മാച്ചാംതുരുത്ത്, 1.10ന് ആളംതുരുത്ത്, 1.30ന് നീണ്ടൂർ, വൈകിട്ട് 3ന് ചെറിയപല്ലംതുരുത്ത്, 3.45ന് പറയകാട്, 4.15ന് കൂട്ടുകാട്, 5ന് ചക്കുമരശേരി, 5.30ന് തുരുത്തിപ്പുറം ശാഖയിൽ സമ്മേളനത്തോടെ സമാപനം.