drill
ഡ്രില്ലർ ഉപയോഗിച്ച് തുളച്ച വാതിൽ

വാതിൽ പൊളിച്ചത് ശബ്ദരഹിതഡ്രില്ലർ ഉപയോഗിച്ച്

കോലഞ്ചേരി: പട്ടിമറ്റത്ത് വീട് കുത്തിത്തുറന്ന് വീട്ടമ്മയുടെ മൂന്നര പവൻ മാല കവർന്നു. ബുധനാഴ്ച പുലർച്ചെമൂന്ന് മണിയോടെയാണ് സംഭവം. മാമ്പക്കാട്ട് സൈമണിന്റെ വീടിന്റെ പിന്നിലെ വാതിൽ ഡ്രില്ലർ ഉപയോഗിച്ച് തുളച്ച് കയറിയ മോഷ്ടാവ് കിടപ്പുമുറിയിൽ കടന്ന് ഭാര്യ സാറമ്മയുടെ മാലയാണ് കവർന്നത്. ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്നശബ്ദരഹിതമായ ചൈനീസ് നിർമ്മിത ഇലക്ട്രിക് ഡ്രില്ലറാണ് പൂട്ട് പൊളിക്കാൻ ഉപയോഗിച്ചത് .വീടിന്റെ മതിൽ ചാടി കടന്ന് എത്തിയ മോഷ്ടാക്കൾ വർക്ക് ഏരിയയിലെ ഗ്രില്ലിന്റെ പൂട്ട്ആദ്യംതകർത്തു.പിന്നീട് അടുക്കള വാതിലിന്റെ പൂട്ട് പൊളിച്ചശേഷമാണ് കിടപ്പു മുറിയിൽ എത്തിയത്.മാല പൊട്ടിച്ചതോടെ ഞെട്ടിയുണർന്നസാറാമ്മ നിലവിളിച്ചു. ഇതോടെ മോഷ്ടാക്കൾ മാലയുമായി രക്ഷപ്പെട്ടു.രണ്ടു പേർ മതിൽ ചാടിക്കടന്നചെരുപ്പിന്റെ പാടുകൾ മതിലിലുണ്ട്. വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി. കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ശബ്ദമില്ലാതെ പൂട്ടുപൊളിക്കാം

ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ശബ്ദരഹിതമായ ചൈനീസ് നിർമ്മിത ഇലക്ട്രിക് ഡ്രില്ലർഉപയോഗിക്കാൻ എളുപ്പമാണ്. ടവർ ബോൾട്ടിനടിയിൽ ഡ്രില്ലർ ഉപയോഗിച്ച് വാതിൽ തുളച്ച ശേഷം ബോൾട്ട് തുറന്നാണ് മോഷ്ടാക്കൾ വീടിന്റെ അകത്ത് കയറുന്നത്. ടവർ ബോൾട്ടിനൊപ്പം വാതിലിനു കുറുകെ ഇരുമ്പ് ബാർ ഘടിപ്പിക്കണമെന്ന് പൊലീസ് ഉപദേശിക്കുന്നു. ബാർ പിടിപ്പിക്കുന്നത് ഭിത്തിയിലായതിനാൽ തകർത്ത് വാതിൽ തുറക്കാൻ പ്രയാസമാണെന്ന് സി.ഐ വി . ടി ഷാജൻ പറഞ്ഞു.