ഇടപ്പള്ളി: നഗരത്തിനു പുറത്തു നിന്നും വരുന്ന ബസുകളുടെ തോന്നിയപടിയുള്ള പാർക്കിംഗ്
കലൂർ ബസ്‌ സ്റ്റാൻഡിനുള്ളിൽ യാത്രക്കാർക്ക് ദുരിതമായി മാറുന്നു .സ്റ്റാൻഡിനുള്ളിൽ യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന ഭാഗങ്ങൾ കയ്യേറിയാണ് കത്രിക്കടവ് വഴി പോകുന്ന ബസുകൾ നിർത്തിയിടുന്നത്. ഇത് മൂലം സിറ്റി ബസുകളിൽ കയറാൻ യാത്രക്കാർ തലങ്ങും വിലങ്ങും കിടന്നു ഓടേണ്ട അവസ്ഥയാണിപ്പോൾ . ഇത് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നു . കഴിഞ്ഞ ദിവസം വൈകിട്ട് അമ്പലമുകളിൽ നിന്നെത്തിയ സ്വകാര്യ ബസ്സ് ഇവിടെ കാത്തുനിന്ന യാത്രക്കാരുടെയിടയിലൂടെ അമിത വേഗതയിൽ തിരിച്ചത് വൻ അപകടത്തിൽ നിന്നും പലരും ഇല്ലാതായി. ഇതേ തുടർന്ന് യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി . സ്റ്റാൻഡിനുള്ളിൽ നിയന്ത്രണത്തിന് പൊലീസ്‌കാരുടെ സേവനം ഇല്ലാത്തതാണ് പ്രശനം .നഗരത്തിലോടുന്ന ബസ്സുകൾ ഇപ്പോൾ സ്റ്റാൻഡിനുള്ളിലൂടെയാണ് കടത്തി വിട്ടിരിക്കുന്നത് .യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയുന്നത് ഇവിടെയാണ് .ഇതുമൂലം രാവിലെയും വൈകിട്ടും സ്റ്റാൻഡിനുള്ളിൽ യാത്രക്കാരുടെ നല്ല തിരക്കാണുള്ളത്.ഇതിനിടയിലാണ് കത്രിക്കടവ് വഴി വരുന്ന ബസ്സുകൾ യാത്രക്കാരുടെ ഇടയിലൂടെയിട്ട്
തിരിക്കുന്നത് .

ചിത്രം
-കലൂർ സ്റ്റാന്റിനുള്ളിൽ യാത്രക്കാർ ബസ്സുകൾ കാത്തുനിൽക്കുന്ന ഭാഗം
കൈയ്യേറി നിർത്തിയിട്ടിരിക്കുന്ന കത്രിക്കടവ് വഴി പോകുന്ന ബസ് .