കൊച്ചി: ഇടുപ്പിന്റെ വലത് ഭാഗത്ത് കടുത്ത വേദനയുമായി ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച 43 കാരിയായ ഒമാൻസ്വദേശിനിക്ക് നൂതനചികിത്സാരീതിയിയിലൂടെ ആശ്വാസമേകി ഡോക്ടർമാർ. കഴിഞ്ഞഎട്ട് വർഷമായി ഇവർക്ക് ഇടുപ്പിന് വേദന അനുഭവപ്പെട്ടിരുന്നു. പരിശോധനയിൽ ക്രോണിക് സാക്രോയിലൈറ്റിസ് രോഗമാണെന്ന് കണ്ടെത്തി. സ്‌പൈൻ ക്ലിനിക്കിലെ ഡോ. ജേക്കബ് ഈപ്പൻ മാത്യുവിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ സാക്രോയിലിയാക് ജോയിന്റ് ഫ്യൂഷൻ എന്ന പ്രക്രിയയിലൂടെയാണ് വേദന മാറ്റിയത്. പരമ്പരാഗത ചികിത്സാരീതികൾ പരാജയപ്പെടുമ്പോൾ ഏറെ ഫലപ്രദമായ പ്രക്രിയയാണ്ഇതെന്ന് ഡോ. ജേക്കബ് ഈപ്പൻ മാത്യു പറഞ്ഞു.