കൊച്ചി: നാഷണൽ പേരന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി രൂപീകരണവും വിദ്യാഭ്യാസ സെമിനാറും ഫോർട്ടുകൊച്ചി വെളി പള്ളത്ത് രാമൻ ഹാളിൽ നടന്നു. കെ.ജെ മാക്സി എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ രക്ഷിതാക്കളുടെ പങ്കും വിദ്യാഭ്യാസവും തൊഴിലും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിദ്യാഭ്യാസ നയങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ ജോർജ്ജ് ബാസ്റ്റ്യൻ, എറണാകുളം ഡി.ഇ.ഒ ലത എന്നിവർ ക്ളാസ് എടുത്തു.