കൊച്ചി: ആസമിലെ ടീ ഓക് തേയില തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന ഡോ.ഡബിൻ ദത്തയെ രോഗി മരണപ്പെട്ടുവെന്നതിന്റെ പേരിൽ തോട്ടം തൊഴിലാളികൾ മർദ്ദിച്ചു കൊലപ്പെടുത്തിയതിൽ സ്വകാര്യ ആശുപത്രികളുടെയും ഡോക്ടർമാരുടെയും സംഘടനയായ ക്യു.പി.എം.പി.എ പ്രതിഷേധം അറിയിച്ചു. ഡോക്ടർമാരെ ആക്രമിക്കുന്നതിനെതിരെയുള്ള കേന്ദ്രനിയമം പെട്ടെന്ന് കൊണ്ടുവരണമെന്നും പ്രതികളെ കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നും ക്യു.പി.എം.പി.എ സംസ്ഥാന പ്രസിഡന്റ് ‌ഡോ.സി.എം അബൂബക്കർ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.