കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണിൽ വാഹനങ്ങളിൽ അനധികൃത കച്ചവടം നടത്തുന്നതിൽ വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂണിറ്റ് പ്രതിഷേധിച്ചു .ലൈസൻസ് ഫീസ് ,വാടക ഇവ നൽകി കച്ചവട സ്ഥാപനങ്ങൾ നടത്തുന്ന സാധാരണ കച്ചവടക്കാരുടെ ജീവിതം വഴിമുട്ടുന്ന സാഹചര്യമാണ്.നിലവാരമില്ലാത്ത മത്സ്യം ,പച്ചക്കറി ,പഴവർഗ്ഗങ്ങൾ മുതലായവ വാഹനങ്ങളിൽ കൊണ്ടുവന്ന് തുച്ഛമായ വിലക്ക് വിറ്റഴിക്കുന്നു .തൊടുപുഴ ,മുവാറ്റുപുഴ പ്രദേശങ്ങളിൽ തലേദിവസങ്ങളിൽ വിറ്റുതീരാത്ത മത്സ്യവും, പച്ചക്കറികളുമാണ് ഇവിടെ എത്തുന്നതെന്ന് വ്യാപാരി വ്യവസായി സമതി നേതാക്കൾ പറഞ്ഞു .സമതി പ്രവർത്തകരും നേതാക്കളും വഴിയോര കച്ചവടക്കാർക്ക് താക്കീത് നല്കി . പല തവണ മുനിസിപ്പാലിറ്റിയിൽ പരാതി നൽകിയെങ്കിലും അധികാരികൾ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വ്യാപാരികൾ പറഞ്ഞു. അനധികൃത വ്യാപാരം തടഞ്ഞില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി പ്രസിഡന്റ് റോബിൻ വൻനിലം ,സെക്രട്ടറി പി.പി.ജോണി, വൈസ് പ്രസിഡന്റ് ബസന്ത് മാത്യു ,യൂത്ത് വിംഗ് പ്രസിഡന്റ് ബിനോജ് മാത്യു, സെക്രട്ടറി സിജോ മാത്യു എന്നിവർ അറിയിച്ചു.