പറവൂർ : പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ റോട്ടറി ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ ഗാരി ഹുവാംഗ് നിർവഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ട്രസ്റ്റി ചെയർമാൻ ഗുലാം വഹനാവതി, അറ്റോസ് ഇന്ത്യ ചെയർമാൻ നാസർ ഷെയ്ക്ക്, മാധവ് ചന്ദ്രൻ, കെ.കെ. ശാന്ത തുടങ്ങിയവർ പങ്കെടുത്തു. കോട്ടുവള്ളി കല്ലുവീട്ടിൽ സുഭാഷണി ടെൻസനാണ് വീട് നിർമ്മിച്ചു നൽകുന്നത്.