പറവൂർ : പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലെ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും എസ്.സി - എസ്.ടി വിഭാഗത്തിൽ ഉയർന്ന മാർക്ക്‌ വാങ്ങിയ വിദ്യാർത്ഥികൾക്കുമാണ് അവാർഡ് നൽകുന്നത്. 24ന് മുമ്പ് വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷ ബാങ്ക് ഓഫീസിൽ ലഭിക്കണമെന്ന് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അറിയിച്ചു.